ബ്രഹ്മാവർ: മന്ത്രിയുടെ അകമ്പടി വാഹനം മറിഞ്ഞ് 2 പൊലീസുകാര്‍ക്ക് പരുക്കേറ്റു. ജൂലൈ 12 ചൊവ്വാഴ്ച വൈകുന്നേരം ദേശീയ പാത 66-ൽ ഉപ്പൂർ കെ.ജി. റോഡിന് സമീപം പിന്നാക്ക ക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ് പൂജാരിയുടെ അകമ്പടി വാഹനമാണു മറിഞ്ഞത്. വാഹന ഡ്രൈവർ ചരൺ, ഡിഎആർ എഎസ്ഐ ഗണേഷ് ആൾവ എന്നിവർക്കാണു പരുക്കേറ്റത്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് മന്ത്രി കോട്ടയിലെ വസതിയിൽ നിന്ന് പുറപ്പെട്ടത്. ഉഡുപ്പി അതിർത്തിയിലെ ഹെജമാടി വരെ മന്ത്രിക്ക് ഡിഎആർ ജീപ്പ് അകമ്പടി നൽകിയിരുന്നു. ഇതിനു ശേഷം ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം ഡിവൈഡറിൽ കയറി മറിയുകയായിരുന്നു.
.