മംഗളൂരു: കഞ്ചാവുമായി ദമ്പതികള്‍ അറസ്റ്റില്‍. കാവൂർ കെ.സി. ആൽവ ലേഔട്ടിലെ ശങ്കര്‍ നഗറിലെ വിഖ്യാത് എന്ന വിക്കി ബപ്പൽ (28), ഭാര്യ അഞ്ജന (21) എന്നിവരെയാണ് ഇവരുടെ വീട്ടില്‍ വച്ച് സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് 22,000 രൂപ വിലമതിക്കുന്ന 2.200 കിലോ കഞ്ചാവും 1,500 രൂപയും മൊബൈൽ ഫോണും ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു. ഇവരുടെ സംഘത്തില്‍ നിരവധി പേർ ഉൾപ്പെട്ടതായി സൂചന ലഭിച്ചതായും മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് സൂചിപ്പിച്ചു.
തട്ടിക്കൊണ്ടുപോകൽ, വധശ്രമം, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് വിഖ്യാത്. അഞ്ജനയ്ക്കെതിരെ അടിപിടി, വധശ്രമം തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. മംഗളൂരു കെ.പി.ടി., എം.ജി. റോഡ്, കദ്രി, ജെപ്പു തുടങ്ങിയ ഭാഗങ്ങളില്‍ ഇവര്‍ കഞ്ചാവ് വിതരണം ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി.