മംഗളുരു: മലയാളിയായ കർണാടകത്തിൽ നിന്നുള്ള എഐസിസി സെക്രട്ടറി പി.വി.മോഹന്റെ അമ്മ വി.നാരായണി (86) അന്തരിച്ചു. ഇന്ന് (ഫെബ്രുവരി 13) നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 7.30 ന് മംഗളുരു നന്ദിഗുഡ്ഡ ശ്മശാനത്തിൽ.
നീലേശ്വരം മടിക്കൈ സ്വദേശിനി ആണ്. ഭർത്താവ് നീലേശ്വരം മേക്കാട് പരേതനായ പറമ്പത്ത് വീട്ടിൽ കുഞ്ഞമ്പു. കർണാടക ക്രിക്കറ്റ് രഞ്ജി ടീമിന്റെ മുൻ ക്യാപ്റ്റനും നിലവിൽ പരിശീലകനും ആയ പി.വി.ശശികാന്ത് മറ്റൊരു മകനാണ്. മറ്റു മക്കൾ: സാവിത്രി, പുഷ്പ.
.