മംഗളൂരു: മംഗളൂരു സർവകലാശാലയുടെ 2023-24 വർഷത്തെ 1, 3, 5 സെമസ്റ്റര്‍ ബിരുദ ക്ലാസുകൾ ഓഗസ്റ്റ് 23-ന് ആരംഭിക്കുമെന്ന് സർവകലാശാല ആക്ടിംഗ് വൈസ് ചാൻസലർ ജയരാജ് അമീൻ അറിയിച്ചു. ചൊവ്വാഴ്ച നടന്ന സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
2, 4, 6 സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ നടന്നു വരികയാണ്. ഇവ ഓഗസ്റ്റ് 16-ന് അവസാനിക്കും. ഉത്തരക്കടലാസ് മൂല്യനിർണയം ഓഗസ്റ്റ് 10-ന് ആരംഭിക്കുമെന്ന് മൂല്യ നിര്‍ണയ വിഭാഗം രജിസട്രാര്‍ രാജു കൃഷ്ണ ചലന്നവർ പറഞ്ഞു. 10 ദിവസം കൊണ്ട് മൂല്യനിർണയം പൂർത്തിയാക്കാനാണ് പദ്ധതി. ആറാം സെമസ്റ്റർ പരീക്ഷകളുടെ ഉത്തരസൂചികകൾ മുൻഗണനാക്രമത്തിൽ മൂല്യനിർണയം നടത്തി ഫലം എത്രയും വേഗം പ്രഖ്യാപിക്കും.- രജിസ്ട്രാര്‍ വ്യക്തമാക്കി.
.