മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് മലയാളി യാത്രക്കാരിൽ നിന്നായി 1,16,41,500 രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ഞായറാഴ്ച രാവിലെ അബുദാബിയിൽ നിന്നും ദുബായിൽ നിന്നും ഇവിടെയെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണു സ്വര്‍ണം പിടികൂടിയത്.
ആദ്യ സംഭവത്തിൽ അബുദാബിയിൽ നിന്നെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് നൗഫലില്‍(23) നിന്ന് 1183 ഗ്രാം (147.875 പവന്) സ്വർണം പിടികൂടി. 70,62,510 രൂപ വില മതിക്കും. രണ്ടാമത്തെ കേസിൽ ദുബായിൽ എത്തിയ കാസർകോട് സ്വദേശി അഹമ്മദ് കബീറിൽ (25) നിന്ന് 45,78,990 രൂപ വിലമതിക്കുന്ന 767 ഗ്രാം (95.875 പവന്) സ്വർണം പിടികൂടി.
പൊടിച്ച് കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇരുവരും സ്വര്‍ണം കടത്തിയത്. കസ്റ്റംസ് സൂപ്രണ്ടുമാരായ അനൂപ് കുമാര്‍, രാജേഷ്, എം.പി.സന്തോഷ്, പങ്കജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു സ്വര്‍ണം പിടികൂടിയത്.