മംഗളൂരു, ഫെബ്രുവരി 10: മംഗളൂരു സിറ്റി പോലീസ് കമ്മീഷണറേറ്റിലും ദക്ഷിണ കന്നഡ ജില്ലാ പോലീസ് പരിധിയിലും പിടികൂടിയ 232.19 കിലോ കഞ്ചാവ് നശിപ്പിച്ചു. വെള്ളിയാഴ്ച മുൽക്കിയിലെ റീ സസ്റ്റൈനബിലിറ്റി ഹെൽത്ത് കെയർ സൊല്യൂഷൻസ് ലിമിറ്റഡ് എനർജിയിലാണ് ലഹരി വസ്തുക്കള്‍ നശിപ്പിച്ചത്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണു നടപടി.
ഒമ്പത് പോലീസ് സ്റ്റേഷൻ പരിധികളിൽ 34 കേസുകളിലായി പിടിച്ചെടുത്ത 220.825 കിലോ കഞ്ചാവ്, 193.14 ഗ്രാം എംഡിഎംഎ, 30 ഗ്രാം മെത്താംഫെറ്റാമൈൻ എന്നിവ നശിപ്പിച്ചതായി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. മൊത്തം നശിപ്പിച്ച മയക്കുമരുന്നിന് 65,33,280 രൂപയാണ് വില.
.