മംഗളൂരു, ഫെബ്രുവരി11: മംഗളൂരുവില്‍ ഗെയില്‍ പൈപ്പ് ലൈന്‍ വഴി പാചക വാതക വിതരണം ആരംഭിച്ചു. പനമ്പൂരിലെ പോലീസ് ക്വാർട്ടേഴ്സിലേക്കാണ് പൈൈപ്പ് വഴിയുള്ള പാചക വാതകം (gail png) വിതരണം ആരംഭിച്ചത്.
പിഎൻജി വിതരണ ആരംഭ ചടങ്ങിൽ പനമ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സലീം അബ്ബാസ് വളാൽ, ഗെയില്‍ ഗ്യാസ് ജനറല്‍ മാനേജര്‍ എസ്. സായ് ശങ്കർ, ഗെയില്‍ ഗ്യാസ് പ്രൊജക്ട്സ് സീനിയര്‍ മാനേജര്‍ സുമേഷ് പി.എസ്., ഗെയില്‍ ഗ്യാസ് മാര്‍ക്കറ്റിംങ് മാനേജര്‍ എസ്. ധർമ്മേന്ദ്ര കുമാർ തുടങ്ങിയവര്‍ സംബന്ധിച്ചു.
.