മംഗളൂരു: ഗവേഷണ വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. പുത്തൂർ സ്വദേശിനിയും ഭക്ഷ്യസുരക്ഷയിൽ പിഎച്ച്ഡി ഗവേഷകയുമായ ചൈത്ര (27)യെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഉള്ളാള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഗവേഷണ വിദ്യാര്‍ഥിനിയായ ചൈത്ര മാഡൂരിലെ പേയിംങ് ഗസ്റ്റ് സ്ഥാപനത്തില്‍ താമസിച്ചു വരികയായിരുന്നു. നേരത്തെ പിതാവ് മരണപ്പെട്ട ചൈത്ര എംഎസ്സി പൂർത്തിയാക്കുന്നത് വരെ മംഗളൂരുവിലെ പിതൃസഹോദരൻ്റെ വീട്ടിലായിരുന്നു. ഗവേഷണ വിദ്യാര്ഥിനിയായതോടെയാണ് പിജിയിലേക്ക് താമസം മാറ്റിയത്.
ഫെബ്രുവരി 17ന് രാവിലെ സ്കൂട്ടറിൽ താമസ സ്ഥലത്ത് നിന്ന് ഇറങ്ങിയ ചൈത്ര തിരിച്ചെത്തിയില്ല. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്. തുടര്‍ന്നാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.