മംഗളൂരു: ചൊവ്വാഴ്ച പുലർച്ചെ ഷിരാഡി ചുരത്തിലുണ്ടായ അപകടത്തില്‍ എന്‍ജിനിയറിംങ് വിദ്യാര്‍ഥിയും ഉമ്മയും മരിച്ചു. ഇന്നോവ കാറും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മംഗളൂരു പാനെമംഗളൂരു ബോണ്ടാല സ്വദേശി ഷബീറിൻ്റെ മകൻ മുഹമ്മദ് ഷഫീഖ് (20), ഉമ്മ സഫിയ (50) എന്നിവര്‍ മരിച്ചത്. കാറിലുണ്ടായിരുന്ന 3 കുട്ടികള്‍ക്ക് പരുക്കേറ്റു.
പശ്ചിമഘട്ടത്തിലെ ഷിരാഡിചുരത്തില് സകലേശ്പുര റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം. ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്ന കാർ എതിർദിശയിൽ വന്ന കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബംഗളൂരുവിൽ ബന്ധുവിൻ്റെ സല്‍ക്കാരത്തില്‍ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം. മരിച്ച ഷഫീഖാണ് കാർ ഓടിച്ചിരുന്നത്. മംഗളൂരു കൊണാജെയിലെ പി.എ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയാണ് ഷഫീഖ്.