ബെംഗളൂരു: ദക്ഷിണ കന്നഡ ബണ്ട്വാള്‍ ബിസി റോഡിലെ മൊഡങ്കാപ്പിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി ബെംഗളൂരു ആശുപത്രിയിൽ മരിച്ചു. തമിഴ്നാട് സ്വദേശി ചിന്നി എന്ന പളനി (51) ആണ് മരിച്ചത്.
ബണ്ട്വാളില്‍ കോഴി ഫാം നടത്തുന്ന പളനിക്ക് മെയ് 17ന് ആണ് സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഗുരുപുര കൈക്കമ്പയില്‍ കോഴികളെ വിതരണം ചെയ്ത് മടങ്ങവേ ബജ്പെ-ബിസി റോഡ് സംസ്ഥാന പാതയിൽ ബി.മുഡ ഗ്രാമത്തിലെ മൊഡൻകാപ്പിലാണ് അപകടം.
സ്കൂട്ടർ തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം മംഗളൂരുവിലെ വെൻലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.