മംഗളൂരു: പോക്സോ കേസിൽ അച്ഛനും മകനും അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ബള്ളാരി സ്വദേശികളായ ശിവശങ്കർ(58), മകൻ സച്ചിൻ(28) എന്നിവരെയാണ് ഉഡുപ്പി വനിതാ പോലീസ് അറസ്റ്റ് ചെയ്തത്.
ഉഡുപ്പി പാർകളയിലെ 14കാരിയെ വീട്ടിൽ കൊണ്ടു വന്ന് താമസിപ്പിച്ച് ഇരുവരും പീഡിപ്പിച്ചു എന്നാണ് കേസ്. ജില്ലാ ചൈൽഡ് ഹെൽപ്പ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്ന് പൊലീസ് സഹായത്തോടെ പെൺകുട്ടിയെ മോചിപ്പിക്കുകയും പ്രതികളായ അച്ഛനെയും മകനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒരു ഭക്ഷണ വിതരണ സ്ഥാപനത്തിലെ വിതരണക്കാരനാണ് ശിവശങ്കരൻ. സച്ചിൻ മണിപ്പാലിലെ ഒരു കാന്റീനിലെ ജീവനക്കാരനാണ്.
.