ബെംഗളൂരു, ജൂൺ 23: ജയിലില്‍ കഴിയുമ്പോള്‍ തന്നെ സഹായിച്ചവര്‍ക്ക് തിരികെ സഹായവുമായി കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ഡി.കെ.ശിവകുമാർ.
കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് 2019ല്‍ അറസ്റ്റിലായ ശിവകുമാർ 48 ദിവസം ജയിലില്‍ റിമാന്റിലായിരുന്നു. അന്നു 2 തടവുകാരാണ് അദ്ദേഹത്തെ സഹായിച്ചിരുന്നത്. താന്‍ ജയില്‍ മോചിതനായതിനു പിന്നാലെ ശിവകുമാര്‍ അവരെയും ജയിലിൽ നിന്ന് മോചിപ്പിക്കുകയും ഒരു പുതിയ ജീവിതം നൽകുകയുമായിരുന്നു. ഒരാളെ ശിവകുമാര്‍ സ്വന്തം വീട്ടിൽ ജോലിക്കായി നിയോഗിച്ചു. മറ്റൊരാൾക്ക് ബെംഗളൂരു നഗരത്തിലെ ഒരു കമ്പനിയിൽ ജോലിയും നല്കി.
ജയിലിനുള്ളിലെ സുഖരമല്ലാത്ത ചുറ്റുപാടുകളിൽ ശിവകുമാറിനു പരമാവധി സഹായങ്ങള്‍ ചെയ്തു കൊടുത്തവരാണ് ഇരുവരും. ശിവകുമാര്‍ ജാമ്യത്തിലിറങ്ങുമ്പോള്‍ ഇവരെയും പുറത്തിറക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. ഇതു പ്രകാരമാണ് ഇവരെ പുറത്തിറക്കിയതും കൂടെ നിര്‍ത്തി സംരക്ഷിക്കുന്നതും.