തളിപ്പറമ്പ് : മംഗളൂരുവിൽ വിദ്യാർഥിയായ തൃശൂർ സ്വദേശി തോണി മറിഞ്ഞ് മരിച്ചു. മംഗളൂരു യേനെപോയ മെഡിക്കൽ കോളജ് വിദ്യാർഥിയായ തൃശൂർ കുന്നംകുളം സ്വദേശി ഇർഫാൻ(21) ആണു മരിച്ചത്.
കുറുമാത്തൂരിൽ സഹപാഠിയുടെ വീട്ടിലെത്തിയ ഇർഫാൻ തോണിയിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ട മറ്റ് 3 പേരെ നാട്ടുകാർ രക്ഷപ്പെടുത്തി.
.