മംഗളൂരു : കെ.എസ്.റാവു റോഡിലെ കോട്ടക്കൽ ആര്യവൈദ്യ ശാല മംഗളൂരു ബ്രാഞ്ചിൽ മാതൃ-ശിശു ക്ലിനിക് പ്രവർത്തനമാരംഭിക്കുന്നു. ജൂലൈ 11ന് രാവിലെ 10ന് കോട്ടക്കൽ ആര്യവൈദ്യശാലയിലെ ചീഫ് ഫിസിഷ്യൻ ഡോ. പി.എം.വാര്യർ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ക്ലിനിക് പ്രവർത്തിക്കും. വൈദ്യ പരിശോധന സൗജന്യമായിരിക്കുമെന്ന് മാനേജരും ഫിസിഷ്യനുമായ ഡോ. ശങ്കരൻ നമ്പൂതിരി അറിയിച്ചു.
.
.