മംഗളൂരു : മംഗളൂരു കുലശേഖരക്കു സമീപം റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മംഗളൂരുവില്‍ നിന്ന് കൊങ്കണ്‍ പാതയിലേക്കും തിരിച്ചുമുള്ള തീവണ്ടികളാണു തടസപ്പെട്ടത്. മണ്ണൂ നീക്കി പാളത്തിന്റെയും വൈദ്യുത ലൈനിന്റെയും തകരാര്‍ പരിഹരിച്ചാല്‍ മാത്രമേ ഗതാഗതം പുനരാരംഭിക്കൂ. ഇതു നാളെയോടെയേ സാധ്യമാകൂ എന്നാണു റെയില്‍വേ അധികൃതര്‍ നല്കുന്ന സൂചന.
.
.