മംഗളൂരു . പാലം അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് അടച്ചിട്ട മംഗളൂരു വിമാനത്താവളം റോഡ് തുറന്നു. ജൂൺ 15ന് ആണ് നഗരത്തിൽ നിന്നു വിമാനത്താവളത്തിലേക്കുള്ള പാതയിലെ മറവൂർ പാലത്തിന്റെ ഒരു തൂണ് താഴ്ന്ന് പാലത്തിന്റെ സ്ലാബ് താഴ്ന്നു പോയത്. ഇതോടെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരുന്നു.
തുടർന്ന് അടിയന്തിര അറ്റകുറ്റപ്പണി നടത്തി സ്ലാബ് ഉയർത്തി. വ്യാഴാഴ്ച ഭാരം കയറ്റിയ വാഹനം ഓടിച്ച് പാലത്തിന്റെ ബല പരിശോധന നടത്തി. ഇതു വിജയകരമായതോടെയാണ് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്. കേരളത്തിൽ നിന്നടക്കം മംഗളൂരു ഭാഗത്തു നിന്നു വിമാനത്താവളത്തിലേക്ക് പോകുന്നവർ ആശ്രയിച്ച പാലം അടച്ചതോടെ ജോക്കട്ടെ വഴിയോ കൈക്കമ്പ വഴിയോ ചുറ്റിത്തിരിഞ്ഞാണ് ഒന്നര മാസമായി ആളുകൾ വിമാനത്താവളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്നത്.
.