മംഗളൂരു: ദുബായില്‍ നിന്ന് മംഗളൂരു വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 116 ഗ്രാം സ്വര്‍ണ്ണവുമായി മലയാളി പിടിയില്‍.
കാസര്‍ക്കോട് തളങ്കര സ്വദേശി സലീം അബ്ദുള്ള(53)യാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 5.45,200 രൂപ വിലവരും.ഞായറാഴ്ച രാത്രി ദുബായില്‍ നിന്നുവന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സിലാണ് ഇയാള്‍ എത്തിയത്.മുട്ട പുഴുങ്ങുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
.