മംഗളൂരു : ദുബായിൽ നിന്നു കടത്തിക്കൊണ്ടു വന്ന 920 ഗ്രാം കള്ളക്കടത്തു സ്വർണവുമായി മലയാളി പിടിയിൽ. കാസർകോട് മുട്ടത്തോടി ഹിദായത്ത് നഗർ ബിഎംപി കോട്ടജിൽ അബ്ദുൾ അസീസിനെയാണ് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ അറസ്റ്റു ചെയ്തത്. പിടികൂടിയ സ്വർണത്തിനു 43,88,400 രൂപ വില വരും. ഇന്നലെ രാവിലെ ദുബായിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. അടിവസ്ത്രത്തിൽ പ്രത്യേകം തയാറാക്കിയ പോക്കറ്റിൽ ഒളിപ്പിച്ചാണു സ്വർണം കടത്തിയത്.
.
.