മംഗളൂരു : ആയുധ പൂജയുടെ ഭാഗമായി വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ ത്രിശൂല്‍ ദീക്ഷ. മംഗളൂരു വിശ്വഹിന്ദു പരിഷത് ഓഫീസില്‍ അടക്കം വിവിധ സ്ഥലങ്ങളില്‍ പരിപാടി നടന്നു. സംഭവം സംബന്ധിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായും നിയമ വിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ അറിയിച്ചു.
ഒക്ടോബർ 14 വ്യാഴാഴ്ചയാണു ത്രിശൂൽ ദീക്ഷ നടന്നത്. എല്ലാ വർഷവും ആയുധപൂജ സമയത്ത് ഇത് ചെയ്യാറുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കണ്ടെത്തിയതായും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
വിഎച്ച്പി മംഗളൂരു ഡിവിഷൻ സെക്രട്ടറി ശരൺ പമ്പ്വെൽ, ബജ്റംഗദള്‍ നേതാവ് രഘു സകലേഷ്പുര എന്നിവരുടെ നേതൃത്വത്തിലാണ് മംഗളൂരുവില്‍ പരിപാടി നടന്നത്. ത്രിശൂല പൂജ നടത്തി പ്രവർത്തകർക്ക് ത്രിശൂലം നൽകുകയും ആയുധം ഉപയോഗിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തതായാണു വിവരം. പരിപാടിയുടെ ഫോട്ടോ സഹിതം സമൂഹ മധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടതും അന്വേഷണം ആരംഭിച്ചതും.