ഹാസൻ : യൂണിഫോം ധരിച്ച് ബാറിലെത്തി മദ്യം കഴിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്പൻഡ് ചെയ്തു. ഹാസൻ പെൻഷൻ മഹൊള്ള പോലീസ് സ്റ്റേഷനിലെ എഎസ്ഐ രങ്കസ്വാമി, ഹെഡ് കോൺസ്റ്റബിൾ രാമഗൗഡ എന്നിവരെയാണ് ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീനിവാസഗൗഡ സസ്പെൻഡ് ചെയ്തത്.
ഒക്ടോബർ 15ന് ആണ് സംഭവം. രങ്കസ്വാമിയും രാമഗൗഡയും പോലീസ് യൂണിഫോമും ധരിച്ച് ബാറിലെത്തി മദ്യം കഴിക്കുകയായിരുന്നു. ബാറിലുണ്ടായിരുന്ന ആരോ ഇതു മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.
നാലു ദിവസത്തിന് ശേഷം ചൊവ്വാഴ്ച വാട്സ്ആപ്പിൽ പ്രചരിച്ച വീഡിയോ ശ്രദ്ധയിൽ പെട്ടതോടെയാണ് എസ്പി രണ്ട് പേരെയും സസ്പെൻഡ് ചെയ്തത്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് എസ്പി വ്യക്തമാക്കി.