മംഗളൂരു : തൊക്കോട്ടു ജംഗ്ഷനിലെ മേൽപ്പാലത്തിൽ നിന്ന് വീണ് പരിക്കേറ്റ് 47കാരൻ മരിച്ചു. തൊക്കോട്ട് കുംപാളയിലെ സരളയ കോളനിയിൽ താമസിക്കുന്ന സുബ്രഹ്മണ്യ റാവു സിന്ധ്യയാണ് മരിച്ചത്.
സുബ്രഹ്മണ്യ മംഗളൂരുവിൽ നിന്ന് കുമ്പളയിലേക്ക് പോകവേയാണ് സംഭവം. ഇയാളുടെ ബൈക്കിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സുബ്രഹ്മണ്യ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് തെറിച്ചു വീഴുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.