മണിപ്പാല്‍ : ഹിരിയഡ്ക ഗുഡ്ഡെയങ്ങാടിക്ക് സമീപം ബൈക്കില്‍ വാൻ ഇടിച്ച് ഒരാൾ മരിച്ചു. ചിക്കൽബെട്ടു ബെയ്ലൂര്‍ സ്വദേശി വിഘ്നേഷ് പൂജാരി ആണ് മരിച്ചത്. മണിപ്പാൽ പ്രസ്സിലെ ജീവനക്കാരനാണ്.
രാത്രി ഷിഫ്റ്റ് ഡ്യൂട്ടി കഴിഞ്ഞ് മണിപ്പാലിൽ നിന്ന് ബെയ്ലൂരിലേക്ക് വരുമ്പോഴാണ് വിഘ്നേഷ് അപകടത്തിൽപ്പെട്ടത്. ബജഗോളിയിൽ നിന്ന് ഉഡുപ്പിയിലേക്ക് പാലുമായി പോവുകയായിരുന്ന വാനുമായി കൂട്ടിയിടിച്ചാണ് അപകടം. ഹിരിയഡ്ക പോലീസ് കേസെടുത്തു.
.