മംഗളൂരു, നവംബർ 16: ദക്ഷിണ കന്നഡ ജില്ലയിൽ ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 8 പേർക്ക് കോവിഡ് ഭേദമാവുകയും ചെയ്തു. ഇതോടെ ജില്ലയിൽ ഇതു വരെ കോവിഡ് ബാധിച്ചവരുടെ മൊത്തം എണ്ണം 1,15,691 ആയി. 127 പേരാണു നിലവിൽ ചികിത്സയിൽ ഉള്ളത്. ജില്ലയിൽ ഇന്ന് ഒരു കോവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ഇതു വരെ മരിച്ചവരുടെ മൊത്തം എണ്ണം 127 ആയി.
ഉഡുപ്പി ജില്ലയിൽ ഇന്ന് 8 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 76,797 ആയി. ഇതിൽ 45 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. മൊത്തം 476 പേരാണ് ഉഡുപ്പിയിൽ കോവിഡ് ബാധിച്ച് മരിച്ചത്.
കർണാടകത്തിൽ മൊത്തം ഇന്ന് 255 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് മരണം 38153 ആയി.