ബെളഗാവി, ഡിസംബർ 12: കർണാടകയിലെ ബെലഗാവിയിൽ ക്രിസ്തീയ പുരോഹിതനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. സെന്റ് ജോസഫ്സ് 'ദ വർക്കർ ചർച്ച്' വികാരി ഫാ. ഫ്രാൻസിസ് ആണ് ശനിയാഴ്ച വൈകുന്നേരം അക്രമിക്കപ്പെട്ടത്.
ഫാ. ഫ്രാൻസിസിന്റെ വസതിയിൽ വെച്ചാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. നായനിര്ത്താതെ കുരയ്ക്കുന്നത് കേട്ട് പരിശോധിക്കാൻ പുറത്തിറങ്ങിയ വികാരിയെ അജ്ഞാതനായ അക്രമി വാളുകൊണ്ട് വെട്ടാന്‍ ശ്രമിച്ചു.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ഫാദർ ഫ്രാൻസിസ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അക്രമി പിന്തുടരാൻ ശ്രമിച്ചെങ്കിലും ബഹളം കേട്ട് ആളുകള്‍ ഓടിയെത്തിയതോടെ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.