പുത്തൂർ : സ്വന്തം അമ്മയെ മകൻ മാനഭംഗപ്പെടുത്തി. ദക്ഷിണ കന്നഡ പുത്തൂര്‍ കെദമ്പാടിക്കടുത്ത കുരിക്കരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പീഡനത്തിനിരയായ വീട്ടമ്മയെ പുത്തൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടമ്മ പുത്തൂർ റൂറൽ പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി.
58 കാരിയായ പരാതിക്കാരി 35 വയസ്സുള്ള മകനോടൊപ്പമായിരുന്നു താമസം. ജനുവരി 12ന് രാത്രി ഇരയുടെ മുറിയിൽ കയറിയ മകന് ഇവരെ ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു. അടുത്ത ദിവസവും ഇയാൾ അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്നാണു ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തത്.
പ്രതി വിവാഹിതനാണ്. ഇയാളുടെ ഭാര്യ അവരുടെ മാതാപിതാക്കള്‍ക്ക് ഒപ്പമാണ് താമസം.