മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജൂലൈ 13, 14 തിയതികളില്‍ വൈദ്യുതി മുടങ്ങുമെന്ന് മംഗളൂരു വൈദ്യുതി വിതരണ കമ്പനി (മെസ്കോം) അധികൃതര്‍ അറിയിച്ചു. മൂടബിദ്രി സബ് സ്റ്റേഷനു കീഴില്‍ ബളുവായ്, ഷിര്ത്താഡി ഫീഡറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജൂൺ 13ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കാന, കല്ലോലി, നഡിഗുഡ്ഡെ, കന്താവര ക്രോസ്, ബെളുവായ്, ബന്നഡ്ക, കായർകട്ടെ, ആസാദ് നഗർ, കരിയനങ്ങടി, മേലേബെട്ടു, മഞ്ഞനക്കാട്ടെ, കൈദ, കേസരഗഡ്ഡെ, പെലകുംജ, ശാന്തിനഗർ, മൂഡൈക്കാടു, ഗുണ്ടുകല്ല്, മൂടുമാര്നാട്, കേല്ലപ്പുത്തിഗെ, ദരെഗുഡ്ഡെ, അരശുക്കട്ടെ, പണപില, ബസവനകജെ, അമനോട്, ആനെഗുഡ്ഡെ, ജോഗോട്ടു, വാൽപാടി, ഷിർത്താടി, മക്കി, ശിമഞ്ചെ, അളിയൂരു, ബോറുഗുഡ്ഡെ തുടങ്ങിയ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും.
കുദ്രോളി സബ്സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന 11കെവി കാർ സ്ട്രീറ്റ് ഫീഡറിൽ ജമ്പർ മാറ്റവും ജിഒഎസ് അറ്റകുറ്റപ്പണിയും നടക്കുന്നതിനാല്‍ ജൂൺ 13ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ന്യൂഫീൽഡ് സ്ട്രീറ്റ്, കാർ സ്ട്രീറ്റ്, ദയാനന്ദ പൈ കോളേജ്, മഹാമയി ടെമ്പിൾ റോഡ്, കോര്പ്പറേഷന് ബാങ്ക് റോഡ്, ഗോപാലകൃഷ്ണ ക്ഷേത്രം റോഡ് തുടങ്ങിയ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും. കുദ്രോളി സബ്സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന 11കെവി പ്രഗതിനഗർ ഫീഡറിലും 11കെവി ദങ്കരക്കരി ഫീഡറിലും ജമ്പർ മാറ്റവും ജിഒഎസ് അറ്റകുറ്റപ്പണിയും നടക്കുന്നതിനാല്‍ ജൂൺ 14 ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സിറ്റി സെന്റർ, കൊടിയൽബയല്, ജില്ലാ കോടതി, കർണാടക ബാങ്ക്, അലോഷ്യസ് കോളേജ്, ജയശ്രീ ഹോസ്പിറ്റൽ, മനോരമ ഹോട്ടൽ, പഞ്ചവടി ലെയ്ൻ, പ്രഗതിനഗർ, പാസ്പോർട്ട് ഓഫീസ്, കാനറ ഹൈസ്കൂൾ ദൊങ്കരക്കരി എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും.
നെഹ്റുമൈദാൻ സബ്സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന 11കെവി പാണ്ഡേശ്വർ ഫീഡറിലും അത്താവര്‍ സബ്സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന 11കെവി മുനീശ്വർ ഫീഡറിലും ജമ്പർ മാറ്റവും ജിഒഎസ് അറ്റകുറ്റപ്പണിയും നടക്കുന്നതിനാല്‍ ജൂൺ 14 ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ എബി ഷെട്ടി സർക്കിൾ, ഭാരതീയ വിശ്വവിദ്യാഭവൻ, എസ്പി ഓഫീസ്, പാണ്ഡേശ്വർ കട്ടെ, പാണ്ഡേശ്വര്‍ ന്യൂ റോഡ്, മഹാലിംഗേശ്വര ക്ഷേത്രം, അമൃതാനഗർ, റൊസാരിയോ ചർച്ച് റോഡ്, പൊലീസ് ലെയ്ൻ, പി.ഡബ്ല്യു.ഡി., വാണിജ്യ നികുതി ഓഫീസ്, കേരള സമാജം സ്കൂള്‍, ഓൾഡ് കെന്റ് റോഡ്, ദൂമപ്പ കോമ്പൗണ്ട്, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.