മംഗളൂരു: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെ.എസ്.ഹെഗ്ഡെ മെഡിക്കല്‍ അക്കാദമിയും മൂടബിദ്രി ആൽവാസ് കോളേജ് ബി എസ് ഡബ്യു വിഭാഗവും ചേര്‍ന്ന് ബോധവല്‍ക്കരണ തെരുവ് നാടകം സംഘടിപ്പിച്ചു.
കെ.എസ്.ഹെഗ്ഡെ ആശുപത്രി ഇൻചാർജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുമലത ഷെട്ടി ഉദ്ഘാടനം ചെയ്തു. സൈക്യാട്രി വിഭാഗം മേധാവി ഡോ.ശ്രീനിവാസ് ഭട്ട്, ആൽവാസ് കോളേജ് ബി എസ് ഡബ്ല്യു വിഭാഗം മേധാവി ഡോ.മധുമാല, ഡോ.സതീഷ് റാവു, കെ.എസ്.ഹെഗ്ഡെ മെഡിക്കല്‍ അക്കാദമി സൈക്യാട്രി വിഭാഗം സീനിയര്‍ റസിഡന്റ് ഡോ.ജോനാഥൻ സൈക്യാട്രി വിഭാഗം കൗൺസിലർ സുമൻ പിന്റോ, അഗ്നീറ്റ ഐമണ്‍, എന്നിവര്‍ സംസാരിച്ചു.
കെ.എസ്.ഹെഗ്ഡെ ഹോസ്പിറ്റൽ പരിസരം, ബിജയി കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, മംഗളൂരു സിറ്റി സെന്റര്‍ മാൾ എന്നിവിടങ്ങളിൽ ബാച്ച്ലർ ഓഫ് സോഷ്യൽ വർക്കിലെ വിദ്യാർഥികൾ മയക്കുമരുന്ന് അടിമത്തത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ച് തെരുവ് നാടകം അവതരിപ്പിച്ചു.