മംഗളൂരു: മലയാളി ദമ്പതികളെ മംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പുളിങ്ങോം കരിയിക്കര സ്വദേശികളായ ചെഞ്ചേലിൽ രവീന്ദ്രൻ(55), ഭാര്യ സുധ(50) എന്നിവരെയാണ് ഫെബ്രുവരി 8 ബുധനാഴ്ച മംഗളൂരു ഫൽനീറിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രവീന്ദ്രനും ഭാര്യയും തിങ്കളാഴ്ച ആണ് ഹോട്ടലിൽ മുറി എടുത്തത്. ചൊവ്വാഴ്ച വൈകിട്ട് മുതൽ ഇവർ മുറിക്ക് പുറത്ത് ഇറങ്ങിയിരുന്നില്ല.
ഇതോടെ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പോലീസിൽ അറിയിച്ചു. പോലീസ് എത്തി വാതിൽ കുത്തി തുറന്നപ്പോൾ ആണ് ഇരുവരും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റബ്ബർ ടാപ്പിംഗ് തൊഴിലാളി ആയ രവീന്ദ്രൻ ദക്ഷിണ കന്നഡ വിട്ലയിൽ ഉൾപ്പെടെ ജോലി ചെയ്തിട്ടുണ്ട്.
നിലവിൽ മകൾക്ക് ഒപ്പം പെരിങ്ങോം പഞ്ചായത്ത് ഓഫീസിന് സമീപം വാടക വീട്ടിൽ ആയിരുന്നു താമസം. മക്കൾ: രമ്യ, രേഷ്മ.