കാസര്‍കോട് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വീണ് പരിക്കേറ്റു. കാസര്‍കോട് വോര്‍ക്കാടിയില്‍ ബൂത്ത്തല സന്ദര്‍ശനത്തിനിടെ വഴുതി വീണാണ് പരുക്ക്. സുരേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് സുരേന്ദ്രന് കാസര്‍കോട് ജില്ലയില്‍ ഇന്ന് നിശ്ചയിച്ചിരുന്ന പരിപാടികള്‍ റദ്ദാക്കി.
.
.