തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടുമെന്ന് സൂചന. ജൂൺ 9 വരെ നീട്ടാൻ ഉന്നതതല യോഗത്തിൽ ധാരണയായി എന്നാണ് അറിയുന്നത്. വൈകിട്ട് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഔദ്യോഗികമായി ഒരാഖ്യാപിക്കും എന്നാണ് അറിയുന്നത്. ലോക്ഡൗൺ നീട്ടുമെങ്കിലും കൂടുതൽ ഇളവുകൾ അനുവദിക്കും. ചെറുകിട വ്യവസായങ്ങൾക്ക് പ്രവർത്തിക്കാനുള്ള അനുമതി നൽകുമെന്നാണ് വിവരം. കയർ, കശുവണ്ടി വ്യവസായങ്ങൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുവദിക്കും. 50 ശതമാനം ജീവനക്കാരോടെ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനുള്ള അനുമതിയും നൽകിയേക്കും. സംസ്ഥാനത്ത് നിലവിൽ 16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് 10 ശതമാനത്തിൽ താഴെ എത്തുന്നത് വരെ ലോക്ക്ഡൗണ്‍ തുടരണം എന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. ഇതുകൂടി പരിഗണിച്ചാണ് ലോക്ഡൗണ്‍ നീട്ടാൻ തീരുമാനിച്ചത്.
.
.