മംഗളൂരു: കനത്ത മഴയെത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതു മൂലം ജൂലൈ മാസത്തിൽ നഷ്ടപ്പെട്ട ക്ലാസുകൾ നികത്താൻ ദക്ഷിണ കന്നഡ ജില്ലയിലെ പ്രൈമറി, ഹൈസ്കൂളുകളില്‍ വാരാന്ത്യ ക്ലാസുകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. പിയു വിഭാഗത്തിന് ഞായറാഴ്ചകളിലും ക്ലാസുകൾ നടത്താൻ ബോർഡ് കോളേജുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലൈയിൽ കനത്ത മഴ പെയ്തപ്പോൾ ജില്ലയിലെ ചില താലൂക്കുകൾ ആറ് ദിവസം അവധി നൽകിയിരുന്നു. മറ്റ് താലൂക്കുകളിൽ ഏഴ് ദിവസത്തെ അവധിയാണ് ജില്ലാ ഭരണകൂടം നൽകിയത്. നവംബർ മുതൽ വാരാന്ത്യ ക്ലാസുകൾ നടത്താനാണ് തീരുമാനം.
.