മംഗളൂരു: കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയില്‍ മംഗളൂരു അഡ്യാര്‍ പഞ്ചായത്ത് ഭരണം ചരിത്രത്തില്‍ ആദ്യമായി എസ്ഡിപിഐക്ക്. പ്രസിഡണ്ട്, വൈസ്പ്രസിഡണ്ട് സ്ഥാനങ്ങളിലേക്ക് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. യാസിന് അര്ക്കള പ്രസിഡണ്ടായും ഖദീജ ഖുബ്ര വൈസ് പ്രസിണ്ടായും തെരഞ്ഞെടുക്കപ്പെട്ടു.
31 അംഗ ഭരണ സമിതിയില്‍ അംഗത്തിന്റെ മരണത്തെ തുടര്‍ന്ന് 1 സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. കോണ്‍ഗ്രസ് 13, എസ്ഡിപിഐ 10, ബിജെപി 6, സ്വതന്ത്രന് 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. ബിജെപി തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നിന്നു.
13 അംഗങ്ങളുള്ള കോണ്‍ഗ്രസും 10 അംഗങ്ങളുള്ള എസ്ഡിപിഐയും നേര്‍ക്കുനേരായിരുന്നു മത്സരം. എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ 15 വീതം വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനാര്‍ഥി അഷറഫിനും വൈസ്പ്രസിഡണ്ട് സ്ഥാനാര്‍ഥി സുഹറയ്ക്കും എട്ട് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ 5 അംഗങ്ങള്‍ എസ്ഡിപിഐക്കു വോട്ടു ചെയ്തതോടെയാണ് ഭരണം എസ്ഡിപിഐക്കു ലഭിച്ചത്.