മംഗളൂരു: പോലീസുകാരെ ഭീഷണിപ്പെടുത്തിയ കുപ്രസിദ്ധ ഗുണ്ടാ സംഘാംഗം പിടിയില്‍. ഉര്‍വ പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് കുപ്രസിദ്ധ ഗുണ്ടാ സംഘാംഗം പുനിത് ഷെട്ടിയെ (35) ഉർവ പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു അപകടവുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചര്‍ച്ചയ്ക്കായി പുനീത് ഉർവ പോലീസ് സ്റ്റേഷനിൽ വിളിച്ചു. ഫോണിൽ സംസാരിച്ചപ്പോൾ പ്രകോപിതനായ ഇയാൾ പോലീസിനെ ഭീഷണിപ്പെടുത്തിയെന്നാണു പരാതി. പ്രതിയിൽ നിന്ന് പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തു. പുനീതിനെതിരെ ബർകെ, പാണ്ഡേശ്വർ, ബന്ദർ, ഉർവ, കങ്കനാടി പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.
.