ബെഗളൂരു: ക്ഷേത്രങ്ങളിൽ പൂജകളും വഴിപാടുകളും ബുക്ക് ചെയ്യാനും ഇനി മൊബൈൽ ആപ്പ്. കർണാടക മുസ്രായി വകുപ്പിനു കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിൽ ഇവ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് അടക്കം വിവിധ സൗകര്യങ്ങളോടെ മുസ്രായി വകുപ്പിന്റെ ആപ്പ് പുറത്തിറങ്ങി. നമ്മ മുസ്രായി (Namma Muzrai) എന്നു പേരിട്ട ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ ബെംഗളൂരുവിലാണു പുറത്തിറക്കിയിരിക്കുന്നത്.
ബെംഗളൂരു ബനങ്കരി ക്ഷേത്രത്തിൽ സേവനം ബുക്ക് ചെയ്യുന്നതിന് ആപ്പിന്റെ സേവനം ലഭ്യമാണ്. കൊല്ലൂർ മൂകാംബികാ ക്ഷേത്രം, മൈസൂരു ചാമുണ്ഡേശ്വരി ക്ഷേത്രം, കോലാർ കോടിലിംഗേശ്വര ക്ഷേത്രം തുടങ്ങി സംസ്ഥാനത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും അധികം വൈകാതെ ഈ ആപ്പ് വഴി ബുക്ക് ചെയ്യാനാവും. ഇതോടെ, വഴിപാടുകൾക്കും പൂജകൾക്കും ക്ഷേത്രത്തിലെത്തി ബുക്ക് ചെയ്ത് മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട അവസ്ഥയ്ക്കു പരിഹാരമാകും. ക്ഷേത്ര ദർശനം തീരുമാനിച്ചയുടൻ ആപ്പ് വഴി ഇവ ബുക്ക് ചെയ്യാം.
.