കാഞ്ഞങ്ങാട്: ഒരു കുടുംബത്തിലെ 3 പേര് മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ആവിക്കരയിലെ സൂര്യപ്രകാശ്(62), മാതാവ് ഗീത(80), സൂര്യപ്രകാശിന്റെ ഭാര്യ ലീന(55) എന്നിവരാണു മരിച്ച നിലയില്‍ കണ്ടത്. കാഞ്ഞങ്ങാട് നഗരത്തില്‍ വാച്ച് റിപ്പയര്‍ സ്ഥാപന ഉടമയാണു മരിച്ച സൂര്യപ്രകാശ്.
സൂര്യപ്രകാശ് തൂങ്ങി മരിച്ച നിലയിലും മറ്റു രണ്ടു പേരും വിഷം അകത്തു ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മാതവിനും ഭാര്യയ്ക്കും വിഷം നല്കി കൊലപ്പെടുത്തിയ ശേഷം സൂര്യപ്രകാശ് തൂങ്ങി മരിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം.
സാമ്പത്തിക ബാധ്യതയാണ് മരണത്തിലേക്കു നയിച്ചതെന്നും സൂചനയുണ്ട്.