മണിപ്പാല്‍: പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് പിടിയിലായ വിദ്യാർത്ഥികോളേജ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. മണിപ്പാലില്‍ സ്വകാര്യ കോളജില്‍ വിദ്യാര്‍ഥിയായ ബിഹാർ സ്വദേശി സത്യം സുമൻ (20) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കോളേജിൽ പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം. വിദ്യാര്‍ഥി പരീക്ഷാ ഹാളില്‍ മൊബൈൽ ഫോൺ ഉപയോഗിച്ചതായി ഇൻവിജിലേറ്റർ കണ്ടെത്തി.
ഇത് പിടികൂടി പരീക്ഷാ ഹാളിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. പിടിക്കപ്പെട്ടതിൽ മനംനൊന്ത് സത്യം സുമൻ കോളേജിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടി മരിക്കുകയായിരുന്നു. മണിപ്പാൽ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.