കല്പറ്റ: പുകയില-ലഹരി മുക്ത കാമ്പസിന്റെ പ്രിന്‍സിപ്പല്‍ ലഹരി മരുന്നുമായി പിടിയില്‍. വയനാട് പുല്‍പ്പള്ളി ജയശ്രി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജയരാജിനെയാണ്(49) ബത്തേരിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 0.26 ഗ്രാം എംഡിഎംഎ പിടികൂടി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്. വാഹനത്തില്‍ പോവുകയായിരുന്ന ജയരാജിനെ പരിശോധിച്ചപ്പോള്‍ പോക്കറ്റില്‍ നിന്നാണു ലഹരി മരുന്ന് ലഭിച്ചത്.
വയനാട് ജില്ലയിലെ ലഹരി മുക്ത കാമ്പസുകളെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. ജില്ലയിലെ ആദ്യ ലഹരി മുക്ത കാമ്പസായി തെരഞ്ഞെടുക്കപ്പെട്ടത് പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ജയശ്രീ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, സി.കെ.രാഘവന് സ്മാരക ടീച്ചര്‍ ട്രെയിനിംങ് കോളജ് എന്നിവയാണ്. ഇതില്‍ ഉള്‍പ്പെട്ട ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലാണ് അറസ്റ്റിലായ ജയരാജ്. ( principal arrested with drug )