മംഗളൂരു: സെൻ്റ് ജെറോസ സ്കൂളില്‍ അധ്യാപിക മതനിന്ദ നടത്തുന്ന പരാമര്‍ശം നടത്തിയെന്ന വിശദമായ അന്വേഷണം ആരംഭിച്ചു. അന്വേഷണ ചുമതലയുള്ള ഗുല്‍ബര്‍ഗ വിദ്യാഭ്യാസ അഡീഷണല്‍ കമ്മീഷണര്‍ ആകാശ് ശങ്കര്‍ ഐഎഎസ് മംഗളൂരുവിലെത്തി അന്വേഷണം ആരംഭിച്ചു.
മംഗളൂരു ഡിഡിപിഐയുടെ ഓഫീസിലെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് വിശദ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആകാശ് പറഞ്ഞു. എത്രയും വേഗം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
.