മംഗളൂരു: ഇഡ്യ ബീച്ചിൽ കുളിക്കാനായി കടലിൽ ഇറങ്ങിയ 32 കാരൻ ഹൃദയാഘാതം മൂലം മരിച്ചു. സൂറത്കല്‍ ചൊക്കബെട്ടുവിലെ ചയ്യബ്ബയുടെ മകൻ അസ്കറാണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്യുന്ന അസ്കർ ബുധനാഴ്ച ഉച്ചയോടെ ഇഡ്യ പള്ളിക്ക് സമീപം കടലിൽ ഇറങ്ങിയപ്പോഴാണ് സംഭവം. സൂറത്ത്കൽ പോലീസ് കേസെടുത്തു.
.
.