ഉത്തര കന്നഡ: ഇന്ത്യൻ സമുദ്രാതിർത്തിയിൽ ചൈനയുടേതെന്ന് കരുതുന്ന ബോട്ട് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതേ തുടർന്ന് ഇന്ത്യൻ തീരസംരക്ഷണ സേന അതീവ ജാഗ്രതാ നിർദേശം നൽകി.
ഉത്തരകന്ന കുംടയ്ക്ക് സമീപം ആഴക്കടലിൽ കണ്ടെത്തിയ ബോട്ട്, കാർവാറിലെ സീബേർഡ് നേവൽ ബേസ് ലക്ഷ്യമിട്ട് ചാരപ്രവർത്തനത്തിൽ ഏർപ്പെട്ടതാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
കുംടയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് ബോട്ട് കണ്ടത്. ഇവര്‍ തീരദേശ സംരക്ഷണ സേനയെ വിവരം അറിയിക്കുകയായിുുരുന്നു. ഇതേ തുടര്‍ന്ന് കോസ്റ്റ് ഗാർഡും തീരദേശ പോലീസും നിലവിൽ അന്വേഷണം നടത്തിവരികയാണ്. ലഭ്യമായ വിവരം അനുസരിച്ച് ചൈനയിലെ ഫുഹുവ തുറമുഖത്ത് രജിസ്റ്റര്‍ ചെയ്ത ബോട്ടാണ് അറബിക്കടലില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ കുംടയ്ക്ക് സമീപം കണ്ടെത്തിയത്.