കോഴിക്കോട് : പതഞ്ജലി ഉൽപന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന കേസിൽ യോഗാചാര്യൻ ബാബാ രാംദേവും സഹായി ആചാര്യ ബാലകൃഷ്ണയും കോഴിക്കോട് കോടതിയിൽ ഹാജരാകണം. ഇരുവരും ജൂൺ 3ന് ഹാജരാകാൻ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്-4 ഉത്തരവിട്ടു.
പതഞ്ജലി ഉൽപന്നങ്ങളുടെ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതും നിയമ വിരുദ്ധവും ആണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ പ്രവർത്തകനായ ഡോ. കെ.വി.സംസ്ഥാന ഡ്രഗ് കൺട്രോളർക്ക് പരാതി നൽകിയിരുന്നു.
ഈ പരാതിയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരസ്യങ്ങൾ പത്രങ്ങളിൽ നൽകിയതിന് ഡ്രഗ്സ് ആൻഡ് മാജിക് റമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്മെന്റ്) നിയമം അനുസരിച്ച് ഡ്രഗ് കൺട്രോൾ വിഭാഗം രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവരും ഹാജരാകാൻ കോടതി ഉത്തരവിട്ടത്.