ബണ്ട്വാൾ: മെയ് 6ന് സംസ്കരിച്ച 44കാരന്റെ മരണത്തില്‍ ദുരൂഹത. ഇതു സംബന്ധിച്ച് സഹോദരന്റെ പരാതിയെ തുടര്‍ന്നു മറവു ചെയ്ത മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും. വീടിനു സമീപം കട നടത്തിയിരുന്ന മലയാളിയായ സുങ്കതക്കട്ടെ മർജിപ്പള്ള സ്വദേശി അഷ്റഫ് (44)ന്റെ മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടവും ഫോറന്‍സിക് പരിശോധനയും നടത്തുക.
മെയ് അഞ്ചിന് രാത്രി അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്ന അഷ്റഫിനെ പിറ്റേന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഷ്റഫ് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നായിരുന്നു ഭാര്യ എല്ലാവരേയും അറിയിച്ചത്. അന്നു തന്നെ കന്യാന ബന്തിത്തട്ക റഹ്മാനിയ ജുമാമസ്ജിദിൽ അഷ്റഫിനെ ഖബറടക്കി.
അഷ്റഫ് മരിക്കുമ്പോൾ അഷ്റഫിൻ്റെ സഹോദരൻ ഇബ്രാഹിം പൂനെയിലായിരുന്നു. നാട്ടിലെത്തിയ ഇബ്രാഹിം സഹോദരൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിച്ച് മഞ്ചേശ്വരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടര്ന്നാണ്മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി പുറത്തെടുക്കാന്‍ തീരുമാനിച്ചത്. മഞ്ചേശ്വരം പൊലീസും വിട് ല പൊലീസും ചേര്‍ന്നാണു മൃതദേഹം പുറത്തെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുക.