ബെംഗളൂരു : സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും ബിരുദ-ബിരുദാനന്തര കോഴ്സുകളുടെ 2, 4, 6, 8 സെമസ്റ്ററിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ കർണാടക സർക്കാർ അനുമതി നിൽകി. ഓഫ് ലൈൻ ക്ലാസുകൾ ആരംഭിക്കുന്ന കാര്യത്തിൽ കോവിഡ് സ്ഥിതിയനുസരിച്ച് പിന്നീട് തീരുമാനം എടുക്കും.
പല കോഴ്സുകൾക്കും 1, 3, 5, 7 സെമറ്ററുകളുടെ പരീക്ഷ പൂർത്തിയായിട്ടില്ല. എന്നാൽ മിക്ക കോഴ്സുകളിലും ക്യാരി ഓവർ സിസ്റ്റം നിലനിൽക്കുന്ന സാഹചര്യത്തിലാണ് 2, 4, 6, 8 സെമസ്റ്റർ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. 1, 3, 5, 7 സെമറ്ററുകളുടെ പരീക്ഷ കോവിഡ് സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് പിന്നീട് തീരുമാനിക്കും.
ഉയർന്ന സെമസ്റ്ററിലേക്ക് ക്യാരി ഓവർ ചെയ്യുന്നതിന് നിയന്ത്രണങ്ങളുള്ള പ്രൊഫഷണൽ കോഴ്സുകളുടെ കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും സ്ഥാപന മേധാവികളും ചേർന്ന് യുക്തമായ തീരുമാനം എടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.സി.എൻ.അശ്വന്ത് നാരായൺ അറിയിച്ചു.