ചെന്നൈ : മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ബിജെപി തമിഴ്നാട് സംസ്ഥാന വൈസ് പ്രസിഡന്റുമായ അണ്ണാമലയെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചു. പ്രസിഡണ്ടായിരുന്ന മുരുഗന് കേന്ദ്രമന്ത്രിയായതിനെ തുടര്‍ന്നാണ് അണ്ണാമലൈ സംസ്ഥാന പ്രസിഡണ്ടായത്.
പിന്നീടു ജോലി രാജി വെച്ച അണ്ണാമലൈ 2020 ഓഗസ്റ്റിലാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. വിവിധ വിഷയങ്ങളിലെ പ്രസ്താവനകളിലൂടെ അണ്ണാമലൈ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കർണാടക കേഡറിൽ 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ ഉഡുപ്പി, ചിക്കമഗളൂരു ജില്ലകളില്‍ എസ് പിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2019 മെയ് മാസത്തിൽ സര്‍വീസില്‍ നിന്നു രാജി വെക്കുമ്പോള്‍ ബെംഗളൂരു പോലീസ് ഡെപ്യൂട്ടി കമ്മീഷണറായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. തമിഴ്നാട്ടിലെ കരൂർ സ്വദേശിയാണ്.
.