കോട്ടക്കൽ : കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാര്യർ (100) അന്തരിച്ചു. രാജ്യം 1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്.
1921ൽ ജനിച്ച പി.കെ വാര്യർ കഴിഞ്ഞ ജൂൺ ആറിനാണ് നൂറാം പിറന്നാൾ ആഘോഷിച്ചത്. കോഴിക്കോട് സാമൂതിരി ഹൈസ്കൂളിലും കോട്ടയ്ക്കൽ രാജാസ് ഹൈസ്കൂളിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1948ൽ കോട്ടക്കൽ ആയുർവേദ കോളേജിൽ നിന്ന് (പാഠശാല) ആര്യവൈദ്യൻ ബിരുദം നേടി. വിദ്യാഭ്യാസ കാലത്ത് പുരോഗമന വിദ്യാഭ്യാസ പ്രസ്ഥാനത്തിലും ദേശീയ പ്രസ്ഥാനത്തിലും പങ്കെടുത്ത് ശ്രദ്ധേയനായി. 1942ൽ കൃഷ്ണൻകുട്ടി വാര്യർക്കൊപ്പം കോളജ് വിട്ട് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. 1945ൽ വൈദ്യപഠനം പൂർത്തിയാക്കി.
ഭാര്യ : കവയിത്രി പരേതയായ മാധവിക്കുട്ടി വാരസ്യാര്. മക്കൾ: ഡോ.കെ.ബാലചന്ദ്രൻ വാരിയർ, പരേതനായ കെ.വിജയൻ വാരിയർ, സുഭദ്ര രാമചന്ദ്രൻ. മരുമക്കൾ: രാജലക്ഷ്മി, രതി വിജയൻ വാരിയർ, കെ.വി.രാമചന്ദ്രൻ വാരിയർ.