തിരുവനന്തപുരം : ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടക്കാന്‍ ഇനി രണ്ടു ഡോസ് കോവിഡ് വാക്സിന് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് മതി. രണ്ട് ഡോസ് വാക്സിന് എടുത്തിട്ടില്ലാത്തവര്‍ ആർടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ അടക്കം ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നിർബന്ധമാക്കിയിരുന്ന ഇനി രണ്ട് ഡോസ് വാക്സിന് എടുത്തതിന്റെ സർട്ടിഫിക്കറ്റ് മതിയാകും. എന്നാല്‍ രോഗ ലക്ഷണങ്ങളുളളവർക്ക് ഇത് ബാധകമല്ല. ഇവര്‍ ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണം. സംസ്ഥാന കോവിഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവിറക്കി.
.