മംഗളൂരു . കൈക്കൂലി കേസിൽ കോർപറേഷൻ ഉദ്യോഗസ്ഥനു തടവും പിഴയും. മംഗളൂരു സിറ്റി കോർപറേഷൻ അസിസ്റ്റന്റ് നഗരാസൂത്രണ ഓഫിസർ ബി.പി.ശിവരാജിനെയാണു ലോകായുക്ത പ്രത്യേക കോടതി ശിക്ഷിച്ചത്. 5 വർഷം തടവും 34 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ലോകായുക്ത നടത്തിയ പരിശോധനയിൽ ശിവരാജിന് കണക്കിൽ പെടാത്ത 38 ലക്ഷം രൂപയുടെ സമ്പാദ്യം കണ്ടെത്തി എന്നായിരുന്നു കേസ്. കേസിൽ 27 സാക്ഷികളെ വിസ്തരിക്കുകയും 160 രേഖകൾ പരിശോധിക്കുകയും ചെയ്ത കോടതി, പ്രതിക്ക് 17 ലക്ഷം രൂപയുടെ അനധികൃത സമ്പാദ്യമുള്ളതായി സ്ഥിരീകരിച്ചു. തുടർന്നാണു ശിക്ഷിച്ചത്.
.