മംഗളൂരു : മംഗളൂരു സർവകലാശാലയുടെ ബിരുദ പരീക്ഷകൾ മാറ്റി വെച്ചു. തിങ്കളാഴ്ച ആരംഭിച്ച പരീക്ഷയുടെ ഇന്നു തൊട്ട് നടക്കേണ്ട പരീക്ഷകളാണു മാറ്റിയത്. കോവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരമാണു പരീക്ഷകൾ മാറ്റിയതെന്ന് സർവകലാശാല മൂല്യനിർണയ വിഭാഗം രജിസ്ട്രാർ പി.എൽ.ധർമ അറിയിച്ചു.
.
.