മംഗളൂരു . മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കും തിരിച്ചുമുള്ള വിവിധ ട്രെയിനുകൾ ജൂൺ പകുതി വരെ റദ്ദാക്കി. ചെന്നൈ സെൻട്രലിൽ നിന്നു മംഗളൂരു സെൻട്രലിലേക്കുള്ള 02685 നമ്പർ ട്രെയിൻ,
തിരുവനന്തപുരത്തു നിന്നു മംഗളൂരുവിലേക്കുള്ള 06347 നമ്പർ ട്രെയിൻ എന്നിവ ജൂൺ 15 വരെയും മംഗളൂരു സെൻട്രലിൽ നിന്നു ചെന്നൈയിലേക്കുള്ള 02686 നമ്പർ ട്രെയിൻ, തിരുവനന്തപുരത്തേക്കുള്ള 06348 നമ്പർ ട്രെയിൻ എന്നിവ 16 വരെയുമാണു റദ്ദാക്കിയത്.
യാത്രക്കാർ കുറവായതിനാൽ ഇവ ഈ മാസം അവസാനം വരെ നേരത്തെ റദ്ദാക്കിയതാണ്. റദ്ദാക്കിയ നടപടി രണ്ടാഴ്ച കൂടി ദീർഘിപ്പിക്കുകയാണ് നിലവിൽ ചെയ്തിരിക്കുന്നത്.