മംഗളൂരു : കള്ളക്കടത്തു സ്വർണവുമായി മലയാളി പിടിയിൽ. കാസർകോട് മുളിയാറിലെ മുഹമ്മദ് നവാസിനെ(33) ആണ് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. ഇയാളിൽ നിന്ന് 16,21,400 രൂപ വില മതിക്കുന്ന 335 ഗ്രാം സ്വർണം പിടികൂടി.
സ്കേറ്റിങ് ബോർഡിന്റെ ചക്രങ്ങൾ, ബോൾട്ടുകൾ എന്നിവയ്ക്ക് അകത്ത് ഒളിപ്പിച്ചാണു കടത്തിയത്. ശനിയാഴ്ച ദുബായിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയപ്പോഴാണു പിടിയിലായത്. കസ്റ്റംസ് സൂണ്ടുമാരായ എം.മനോകാർത്യായിനി, ബി.എം.നാഗേഷ് കുമാർ, വി.എസ്.അജിത് കുമാർ, നവീൻ കുമാർ, സുബേന്ദു രഞ്ജൻ ബെഹറ, വിരാഗ് ശുക്ല, പി.സി.പാധി, സതീഷ് കുമാർ, ഇൻസ്പെക്ടർ പ്രഫുൽ മിട്ടൽ എന്നിവർ അടങ്ങുന്ന സംഘമാണു പിടികൂടിയത്.
.